Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം.

കണ്ണൂർ: ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും. അപേക്ഷ തീര്‍പ്പാക്കാനുള്ള അധികാരം 27 ആര്‍ഡിഒമാര്‍ക്കു പുറമേ 78 താലൂക്കുകളിലെ ഓരോ ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും ലഭിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇതു സംബന്ധിച്ച ഭേദഗതി ഉള്‍പ്പെടുത്തിയ ബില്ലില്‍ ഗവര്‍ണര്‍ കഴിഞ്ഞദിവസം ഒപ്പിട്ടതോടെയാണിത്.

സെപ്റ്റംബറില്‍ നിയമസഭ പാസാക്കിയതാണ് ബില്‍. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാന്‍ വൈകിയതോടെ ഇത്തരം അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ റവന്യു വകുപ്പ് പ്രത്യേക അദാലത്തുകള്‍ നടത്തിയിരുന്നു. ദിവസം 500 അപേക്ഷകളെന്ന തോതിലാണ് ഓണ്‍ലൈനായി ലഭിക്കുന്നത്. ഇവ പരിഹരിക്കാന്‍ 27 ആര്‍ഡിഒ ഓഫീസുകള്‍ക്കു കഴിയുന്നില്ല. നിയമ ഭേദഗതിക്ക് അനുസൃതമായി ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കു ചുമതല നല്‍കി ഉത്തരവുകള്‍ ഇറക്കുന്നതിനു പുറമേ ഓഫീസ് സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..