Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
മുളിയാതോട് ബോംബ് സ്ഫോടനത്തിൽ ഡിവൈഎഫ്ഐ നേതാവും. മീത്തലെ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു അറസ്റ്റിൽ.

പാനൂർ: മുളിയാതോട് ബോംബ് സ്ഫോടനത്തിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. മീത്തലെ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു (28)നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ അനീഷ് അറസ്റ്റു ചെയ്തത്.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.ചെറുപറമ്പ് അടുങ്കുടി വയലിലെ അടുപ്പുകൂട്ടിയ പറമ്പത്ത് ഷബിൻ ലാൽ, കുന്നോത്ത് പറമ്പിലെ കിഴക്കയിൽ അതുൽ, ചിറക്കരാണ്ടിമേൽ സായൂജ്,ചെണ്ടയാട് പാടൻ്റെ താഴെ ഉറപ്പുള്ള കണ്ടിയിൽ അരുൺ എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.ഇതിൽ സായൂജ് ഒഴികെ മൂന്ന് പേർ റിമാൻഡിലാണ്.സായൂജിനെയും, അമൽ ബാബുവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കുന്നോത്ത് പറമ്പ് സ്വദേശി മിഥുൻ, കതിരൂർ സ്വദേശി ഷിബിൻ എന്നിവർ പോലീസ് കസ്റ്റഡിയിലുണ്ട്.ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സ്ഫോടനത്തിൽ പരിക്കേറ്റവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഡിവൈഎഫ്ഐ നേതാവ് അടക്കം കേസിൽ പ്രതിയായത്.ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ, കൂത്തുപറമ്പ് എസിപി കെവി.വേണുഗോപാൽ എന്നിവരുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..