Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ 53 ബൂത്തിൽ 47 ബൂത്തും പ്രശ്നബാധിതം.

പാനൂർ: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് നൽകിയ റിപ്പോർട്ട് പ്രകാരം ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ 53 ബൂത്തിൽ 47 ഉം പ്രശ്നബാധിതം.ഇതിൽ അതീവ പ്രശ്നബാധിതമായി 12 ബൂത്തുകളുമുണ്ട്.പോലീസ് നൽകിയ റിപ്പോർട്ട് പ്രകാരമാണ് ബൂത്തുകൾക്ക് സുരക്ഷ സംവിധാനമൊരുക്കുക.അതീവ പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേന അടക്കം നിലയുറപ്പിക്കും.ചൊക്ലി മേഖലയിൽ മുൻകാലത്ത് ബൂത്തകളിൽ നടന്ന സംഘർഷങ്ങളും, തർക്കങ്ങളും വെച്ചാണ് പോലീസ് റിപ്പോർട്ട് തയ്യാറാക്കിയത്.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..