Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
ഹെഡ്സെറ്റ് ഉപയോഗിക്കുന്നവർക്ക് എട്ടിന്റെ പണി പിറകെ’, യുവാക്കളില്‍ കേള്‍വിക്കുറവുള്ളവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കേള്‍വിക്കുറവുള്ളവരുടെ എണ്ണം വർധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഇഎൻടി ഡോക്ടർമാരുടെ അനൗദ്യോഗിക കണക്കെടുപ്പു പ്രകാരം 5 വർഷത്തിനുള്ളില്‍ കേള്‍വിക്കുറവുള്ളവരുടെ എണ്ണത്തില്‍ 25 ശതമാനത്തോളം വർധനയുണ്ട്. 60 വയസ്സിനു താഴെയുള്ളവരാണ് ഇതില്‍ കൂടുതല്‍.

എന്നാല്‍ ഞെട്ടിപ്പിക്കുന്ന വസ്തുത എന്താണെന്നാല്‍ ഹെഡ്സെറ്റുകളാണ് ചെറുപ്പക്കാരുടെ കേള്‍വി കുറയ്ക്കുന്ന പ്രധാന വില്ലൻ എന്നാണ് ലോകാരോഗ്യ സംഘടനാ പറയുന്നത്. ഹെഡ്സെറ്റിന്റെ ശബ്ദതോതിന്റെ 60% മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ പാരിസ്ഥിതിക സാഹചര്യത്തില്‍ അത് 50% മാത്രമേ ആകാവൂ എന്നാണ് ഡോക്ടർ സുല്‍ഫി എൻ.നൂഹു പറയുന്നത്. എന്നാല്‍ കേരളത്തിലെ യുവാക്കളില്‍ ഭൂരിഭാഗവും 75% ശബ്ദത്തിലാണ് ഹെഡ്സെറ്റ് ഉപയോഗിക്കുന്നത്.

ഹെ‍ഡ‍്സെറ്റ് ഉപയോഗം അധികരിക്കുമ്ബോള്‍ ചെവിയിലെ ഞരമ്പുകള്‍ക്കു കേടുപാടു സംഭവിക്കാൻ സാധ്യത കൂടുതലാണ്. ഇങ്ങനെ നഷ്ടമാകുന്ന കേള്‍വിശക്തിയെ ചികിത്സയിലൂടെ തിരിച്ചു പിടിക്കാനാവില്ല എന്നതാണ് സങ്കടകരമായ അവസ്ഥ.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..