Zygo-Ad

ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു; എം. സ്വരാജ് ഉദ്ഘാടനം ചെയ്തു


പാനൂർ (കണ്ണൂർ): ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. പാനൂരിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു.

സമരചരിത്രത്തിലെ ത്യാഗോജ്വല ഏടായ കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണകൾ പുതുക്കിക്കൊണ്ടാണ് ദിനാചരണം സംഘടിപ്പിച്ചത്. വർത്തമാനകാല വെല്ലുവിളികളെ നേരിടാൻ രക്തസാക്ഷികളുടെ പോരാട്ടവീര്യം യുവജനങ്ങൾക്ക് എന്നും കരുത്തേകുന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം. സ്വരാജ് വ്യക്തമാക്കി.

പരിപാടിയിൽ ഡിവൈഎഫ്ഐ ജില്ലാ, ബ്ലോക്ക് ഭാരവാഹികളും വിവിധ മേഖലാ കമ്മിറ്റികളിൽ നിന്നുള്ള നൂറുകണക്കിന് യുവജനങ്ങളും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ