ചമ്പാട്: പന്ന്യനൂർ പഞ്ചായത്തിലെ മീത്തലെചമ്പാട് ടൗണിനെ ബീക്കൺടൗൺ പദ്ധതിയിൽ ഉൾപ്പെടുത്തി. മീത്തലെചമ്പാടിനെ ശുചിത്വം, മാലിന്യസംസ്കരണം, സൗന്ദര്യവൽക്കരണം, പൊതുസൗകര്യങ്ങൾ, ഹരിതവൽക്കരണം, ജനപങ്കാളിത്തം എന്നിവയിൽ മാതൃകാകേന്ദ്രമാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതി പ്രവർത്തനങ്ങൾക്കായി വിപുലമായ സംഘാടകസമിതി യോഗം ചമ്പാട് വെസ്റ്റ് യു.പി സ്കൂളിൽ ചേന്നു.
നസീർ എടവലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടകസമിതി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ. കെ. മണിലാൽ പദ്ധതി വിശദീകരണം നടത്തി. ടി. ഹരിദാസൻ, മുസ്തഫ നിങ്കിലേരി, ഇസ്മായിൽ മാസ്റ്റർ, ബുഷ്റ ടീച്ചർ, രജിലേഷ് മാസ്റ്റർ, പി. പ്രസന്ന, ജസീല നൗഷാദ്, കെ. പി. ലീല, പ്രളാസിനി, ജലാൽ, ഇ. എം. സുരേഷ് ബാബു, പി. കെ. ഹനീഫ, കെ. ഹരിദാസൻ, ഇ. എം. അഷറഫ്, രാഗേഷ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ഭാരവാഹികളെയും തിരഞ്ഞെടുത്തു. നസീർ ഇടവലത്ത് (ചെയർമാൻ), കാവിലേരി മോഹനൻ, രജനി എം. പി. (വൈസ് ചെയർമാന്മാർ), ടി. ഹരിദാസൻ (കൺവീനർ), പി. കെ. ഹനീഫ, പവിത്രൻ കുനിയിൽ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
