പാനൂർ: ചൊക്ലി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിലായി പെരിങ്ങത്തൂർ എൻ. എ. എം. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. സെപ്റ്റംബർ 30-ന് രാവിലെ 10 മണിക്ക് പാനൂർ നഗരസഭ ചെയർപേഴ്സൺ വി. ബി. നൗഷത്ത് കൂടത്തിൽ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി., പ്രവൃത്തിപരിചയ മേളകളിൽ മാറ്റുരയ്ക്കും.
എം. അബ്ദുൽ ഹമീദ്, വി. കെ. അബ്ദുൽ നാസർ, കെ. ടി. ജാഫർ, എൻ. എ. മുനീർ, യു. കെ. അഷ്റഫ്, എൻ. എ. ഇസ്മായിൽ, കെ. കെ. മുനീർ, റഫീഖ് കാരക്കണ്ടി, എം. പി. അബ്ദുൽ കരീം, കെ. പി. സുബൈർ, പി. കെ. നൗഷാദ്, അബ്ദുൽ ജലീൽ എ., മുഹമ്മദ് കൊട്ടാരത്ത്, ജബ്ബാർ കുന്നോത്ത്, കെ. വി. മഹറൂഫ് എന്നിവർ വാർത്താസമ്മേളനത്തിൽ വിവരങ്ങൾ അറിയിച്ചു.
