ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങളിൽ ദുർഗന്ധവും പുഴു ശല്യവും ഒഴിവാക്കി എളുപ്പം വളമാക്കി മാറ്റാൻ കഴിയുന്ന ഇനോക്കുലത്തിന്റെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എൻ വി ഷിനിജ ഹരിത കർമ്മസേനക്ക് കൈമാറി കൊണ്ടു നിർവഹിച്ചു.
ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുജാത.ടി ,ശോഭാ കോമത്ത് ,മെമ്പർ രതി വി, അസിസ്റ്റന്റ് സെക്രട്ടറി ഉഷ എൻ, ഹരിത കേരള മിഷൻ ജില്ലാ ആർ.പി ബാലൻ വയലേരി, ശുചിത്വ മിഷൻ ജില്ലാ ആർ.പി സുരേഷ് കുമാർ എം.കെ എന്നിവർ സംസാരിച്ചു