പാനൂർ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി നടപ്പാക്കിയ ആശ്രയ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരിച്ച പാനൂർ മേഖലയിലെ ആറ് കുടുംബങ്ങൾക്കുള്ള ആനുകൂല്യ വിതരണം തിങ്കളാഴ്ച വൈകീട്ട് നടക്കും.പാനൂർ സുമംഗലി ഓഡിറ്റോറിയത്തിലാണ് പരിപാടി. ഒരാൾക്ക് 10 ലക്ഷം രൂപ വീതമാണ് നൽകുക. കെ.പി.മോഹനൻ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും. ആനുകൂല്യവിതരണം ദേവസ്യ മേച്ചേരിയാണ് നിർവഹിക്കുക. പത്രസമ്മേളനത്തിൽ സി.കെ.രാജൻ, കെ.സന്തോഷ്, പി.നാസർ, ഹമീദ് കിടഞ്ഞി എന്നിവർ പങ്കെടുത്തു.