Zygo-Ad

പാനൂർ താലൂക്കാശുപത്രി വികസനം: ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിൽ തിരുത്തൽ വരുത്തി


പാനൂർ: പാനൂർ താലൂക്ക് ആശുപത്രി വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനത്തിൽ വരുത്തിയ പിഴവ് തിരുത്തി ഭേദഗതി വിജ്ഞാപനമിറക്കി. മുൻ വിജ്ഞാപനത്തിൽ ഭൂമി ഉൾപ്പെടുന്ന പ്രദേശം 'പെരിങ്ങളം വില്ലേജ്' എന്ന് തെറ്റായി രേഖപ്പെടുത്തിയിരുന്നത് 'പാനൂർ വില്ലേജ്' എന്ന് തിരുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

2013-ലെ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും ഭൂമി ഏറ്റെടുക്കലിലും പുനരധിവാസത്തിലും പുനരധിവാസത്തിനുമുള്ള അവകാശനിയമം (RFCTLARR Act, 2013) പ്രകാരമാണ് നിർദിഷ്ട ഭേദഗതി വരുത്തിയിട്ടുള്ളത്. താലൂക്കാശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ഈ തിരുത്തൽ സഹായിക്കും.



വളരെ പുതിയ വളരെ പഴയ