കടവത്തൂർ : പാനൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറായിരുന്ന പ്രഫ. സി.എച്ച്. മൂസയുടെ മൂന്നാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മഹാത്മാ മന്ദിരത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് സജീവൻ എടവന അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി സി സി പ്രസിഡൻറ് കെ. പ്രവീൺ കുമാർ, എ ഐ സി സി അംഗം വി.എ. നാരായണൻ, കെ പി സി സി അംഗങ്ങളായ സജ്ജീവ് മാറോളി, വി.സുരേന്ദ്രൻ, ഡി സി സി സെക്രട്ടറി കെ.പി. സാജു, എം പി ഉത്തമൻ എന്നിവർ പ്രസംഗിച്ചു