Zygo-Ad

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം.2 സിപിഎം പ്രവർത്തകർക്ക് പരിക്ക്.ഒരാളുടെ കൈപ്പത്തി അറ്റു.

പാനൂർ: പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാതോടിൽ ബോംബ് സ്ഫോടനം.2 സിപിഎം പ്രവർത്തകർക്ക് ഗുരുതര പരിക്ക്. മുളിയാതോട് മരമില്ലിന് സമീപത്താണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ ഉഗ്രസ്ഫോടനമുണ്ടായത്.സ്ഫോടനത്തിൽ സിപിഎം പ്രവർത്തകരായ ഷെറിൻ (26), വിനീഷ് (24) എന്നിവർക്ക് സാരമായി പരിക്കേറ്റു.ഇതിൽ ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്.മുഖത്തും, കൈയ്ക്കുമാണ് പരിക്ക്. പരിക്കേറ്റവരെ നാട്ടുകാർ തലശേരി സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂർ ചാല മിംസിലേക്കും മാറ്റി. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമെന്ന് പോലീസ് പറഞ്ഞു.പാനൂർ സിഐ പ്രേംസദൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

വളരെ പുതിയ വളരെ പഴയ