പാനൂർ: നഗരസഭ സെക്രട്ടറി എ.പ്രവീൺ കൗൺസിൽ യോഗത്തിൽ പോലും ഒപ്പിടാതെ നിയമ വ്യവസ്ഥയെയും, നഗരസഭയെയും അപമാനിക്കുകയും വെല്ലുവിളിക്കുകയുമാണെന്ന് ആരോപിച്ചാണ് ബിജെപി കൗൺസിലർ എം. രത്നാകരൻ ഉപരോധസമരം നടത്തുന്നത്. തനതു ഫണ്ടിൽ നിന്നും 95, 175 രൂപ മാർച്ച് 28ന് എ.പ്രവീൺ വകമാറ്റി ചിലവഴിക്കുകയും, അത് പുറത്തായതോടെ ചെക്ക് രജിസ്റ്ററിൽ കൃത്രിമം നടത്തി ജീവനക്കാരനെ കൊണ്ട് ഫയൽ ഉണ്ടാക്കിയെടുക്കുകയും ചെയ്ത സെക്രട്ടറിക്കെതിരെ നടപടിയെടുക്കാതെ ഒളിച്ചു കളിക്കുകയാണ്.യുഡിഎഫ് ഭരണസമിതി സെക്രട്ടറിക്കെതിരെ നടപടി വരുമെന്ന മുട്ടാ പോക്ക് നയത്തിലാണ്.സെക്രട്ടറിക്ക് പൂർണ്ണ പിന്തുണ നൽകാനാണ് എൽ ഡി എഫ് തീരുമാനവും. കൗൺസിൽ യോഗത്തിൽ ഒപ്പിടാത്തതിനാൽ യോഗ തീരുമാനം പോലും കൗൺസിലർമാർക്ക് ലഭിച്ചിട്ടില്ല.2മാസമായിട്ടും യോഗ തീരുമാനം പോലും ലഭിച്ചിട്ടില്ല. ഉപരോധസമരം മുഴുവൻ കൗൺസിലർമാർക്കും, നഗരസഭയ്ക്കും വേണ്ടിയാണെന്നും എം രത്നാകരൻ പറഞ്ഞു.ജൂൺ മാസം 13ന് ഓപ്പൺമലയാളം ന്യൂസാണ് സെക്രട്ടറി എ.പ്രവീണിൻ്റെ ഫണ്ട് തിരിമറി പുറത്തു കൊണ്ടുവന്നത്.